Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismissal

ബിവറേജസ് കോർപറേഷൻ: താത്കാലിക സ്വീപ്പർമാരെ പിരിച്ചുവിടുന്നതിന് സ്റ്റേ

കൊ​​​ച്ചി: ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ വി​​​വി​​​ധ ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന താ​​​ത്കാ​​​ലി​​​ക സ്വീ​​​പ്പ​​​ർ​​​മാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു.

കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന 22 വ​​​രെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ ത​​​ട​​​ഞ്ഞ് ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

താ​​​ത്കാ​​​ലി​​​ക സ്വീ​​​പ്പ​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും തേ​​​ടി.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കു​​​റ​​​ഞ്ഞ ശ​​​മ്പ​​​ള​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ത​​​ങ്ങ​​​ളെ മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ പി​​​രി​​​ച്ചു​​​വി​​​ട്ട് മ​​​റ്റു​​​ചി​​​ല​​​രെ നി​​​യ​​​മി​​​ക്കാ​​​നാ​​​ണു ശ്ര​​​മ​​​മെ​​​ന്നും താ​​​ത്കാ​​​ലി​​​ക​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട് വീ​​​ണ്ടും താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ക​​​ഴി​​​യി​​​ല്ലെ​​​ന്നുമാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം.

Latest News

Corehub Up